ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .
Sep 13, 2024 09:53 AM | By PointViews Editr


തിരുവനന്തപുരം :ഓണമാണ്, ഗാർഹിക പാചകവാതകം സുരക്ഷിതമായി ഉപയോഗിക്കുന്നതിൻ്റെ പ്രാധാന്യം വലുതാണ്.

ഗാർഹിക പാചകവാതകം (എൽപിജി) സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ശ്രദ്ധ പുലർത്തണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് അറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. എൽപിജി സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

* സിലിണ്ടർ കൊണ്ടുവരുമ്പോൾ തന്നെ ലീക്കുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

* സിലിണ്ടർ നിരപ്പായ പ്രതലത്തിൽ വാൽവ് മുകളിൽ വരത്തക്കവണ്ണം വായുസഞ്ചാരമുള്ളിടത്ത് നേരെ വയ്ക്കുക.

* ക്യാബിനകത്തോ കാണാൻ പറ്റാത്ത തരത്തിലോ സിലിണ്ടർ അടച്ചുസൂക്ഷിക്കാതിരിക്കുക.

* പാചകവാതകം ഉപയോഗിക്കാത്ത സമയത്ത് റെഗുലേറ്റർ (വാൽവ്) നിർബന്ധമായും അടച്ചു സൂക്ഷിക്കുക, പ്രത്യേകിച്ചും രാത്രി ഉറങ്ങുന്നതിനു മുമ്പ്.

* പാചകവാതകത്തിന്റെ മണം എപ്പോഴെങ്കിലും അനുഭവപ്പെട്ടാൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതോ അല്ലാത്തതോ ആയ ഉപകരണങ്ങൾ ഒന്നും ഓണാക്കാതെയും ഓഫാക്കാതെയും വാതിൽ ജനൽ തുടങ്ങിയവ തുറന്നിട്ട് സാധ്യമെങ്കിൽ സിലിണ്ടർ റെഗുലേറ്റർ ഓഫ് ചെയ്ത് പുറത്ത് തുറസ്സായ സ്ഥലത്ത് കൊണ്ടുവെക്കുക.

* ഒരിക്കലും തീ ഉപയോഗിച്ച് ചോർച്ചയുണ്ടോ എന്ന് പരിശോധിക്കരുത്.

* സോപ്പുവെള്ളം കലക്കി ജോയിന്റുകളിൽ ഒഴിച്ചു നോക്കി ചോർച്ച എവിടെ നിന്നാണെന്നു മനസ്സിലാക്കാൻ കഴിയും.

* എത്രയും വേഗം ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുക.

* പാചകം ചെയ്യുമ്പോൾ നമ്മുടെ അസാന്നിധ്യത്തിൽ പാത്രം തിളച്ചു തൂകി തീ അണഞ്ഞു വാതകം മാത്രം പുറത്തേക്കു വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാതെ സൂക്ഷിക്കണം. പാചകം ചെയ്യുമ്പോൾ മുഴുവൻ സമയവും നമ്മുടെ മേൽനോട്ടത്തിലായിരിക്കണം.

* കാറ്റടിച്ചോ മറ്റോ തീ അണയുന്ന സാഹചര്യം ഉള്ളിടത്തുവച്ച് പാചകം ചെയ്യാതിരിക്കുക.

* അയഞ്ഞ വസ്ത്രം പാചകസമയത്ത് ഉപയോഗിക്കാതിരിക്കുക. മുടി കെട്ടിവെക്കുക.

* സിലിണ്ടറും അടുപ്പുമായി ബന്ധിപ്പിക്കുന്ന ഹോസ് നല്ലരീതിയിലുള്ളതാണെന്ന് ദിവസവും പരിശോധിച്ച് ഉറപ്പുവരുത്തണം.

*

How to handle gas? Factories and Boilers Department with guidelines.

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു  മുതൽ.

Aug 28, 2024 09:31 PM

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു മുതൽ.

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്നു...

Read More >>
Top Stories